ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു, നഗ്നവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍


ഷാൻ നവാസ്

മംഗളൂരു: ലഹരിമരുന്ന് നല്‍കി യുവതിയെ പീഡിപ്പിക്കുകയും നഗ്‌ന വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.

മംഗളൂരു തൊക്കോട്ട് സ്വദേശിയായ ഷാന്‍ നവാസി(36)നെയാണ് സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്. മൂഡബിദ്രി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയുമായി പ്രണയത്തിലായ ഷാന്‍ നവാസ് അവരെ വിവാഹം കഴിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിവിധ ലോഡ്ജുകളില്‍ കൊണ്ടുപോയി ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയ ഇയാള്‍ യുവതിയില്‍നിന്ന് പണം ആവശ്യപ്പെട്ടു. നല്‍കില്ലെന്നു പറഞ്ഞപ്പോള്‍ നഗ്‌നവീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ യുവതി മംഗളൂരു വനിതാ പോലീസില്‍ പരാതിനല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി.

Content Highlights: man arrested for raping woman in mangaluru

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented