കോട്ടയത്ത് യുവതിയെ കടയില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചു; 59-കാരന്‍ അറസ്റ്റില്‍


ഭാസ്കരൻ

കോട്ടയം: വീട്ടിലേയ്ക്കുപോയ യുവതിയെ കടയിലേക്ക് വിളിച്ചുകയറ്റി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പുതുപ്പള്ളി ഇരവിനല്ലൂര്‍ തടത്തില്‍ വീട്ടില്‍ ഭാസ്‌കരനെയാണ്(59) കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ യു.ശ്രീജിത്ത്, എസ്.ഐ. എം.എച്ച് അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ചയായിരുന്നു സംഭവം. അച്ഛന് ഉച്ചഭക്ഷണം നല്‍കിയശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയോരത്ത് പച്ചക്കറി വില്‍പ്പന നടത്തുന്ന പ്രതി പരിചയം നടിച്ച് പെണ്‍കുട്ടിയെ കടയിലേക്ക് വിളിച്ചുകയറ്റി. തുടര്‍ന്ന് യുവതിയുടെ കൈവശമിരുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിയശേഷം പീഡിപ്പിക്കുകയായിരുന്നു.

മാനസികമായി തകര്‍ന്ന യുവതി മണിക്കൂറുകള്‍ക്കുശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ഇയാള്‍ക്കെതിരേ നേരത്തെയും സമാനരീതിയില്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

Content Highlights: man arrested for raping woman in kottayam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented