സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മര്‍ദനം, ഗര്‍ഭം അലസി


1 min read
Read later
Print
Share

പ്രണവ്

കട്ടപ്പന: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കട്ടപ്പന 20 ഏക്കര്‍ കരിമ്പോലില്‍ പ്രണവ് ആണ് അറസ്റ്റിലായത്.

യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും വഴങ്ങാതെ വന്നപ്പോള്‍ ശാരീരിക പീഡനത്തിലൂടെ ഗര്‍ഭം ഇല്ലാതാക്കുകയും ചെയ്തു. തുടര്‍ന്ന് വിവാഹത്തില്‍നിന്ന് പിന്മാറിയ ഇയാള്‍ വാഴവര സ്വദേശിനിയായ മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഇതറിഞ്ഞ് പീഡനത്തിന് ഇരയായ യുവതി വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ വീട്ടിലെത്തി. എന്നാല്‍, പ്രതിയും പിതാവും ചേര്‍ന്ന് യുവതിയെ മര്‍ദിച്ചു. തുടര്‍ന്ന് യുവതി കട്ടപ്പന പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഒളിവില്‍ പോയ പ്രതിയെ കട്ടപ്പന ഡിവൈ.എസ്.പി. വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: man arrested for raping woman in kattappana

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas anu shiju

1 min

ലോഡ്ജിൽവെച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തി കവർച്ച നടത്തി; യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

Oct 2, 2023


Police

1 min

ലിഫ്റ്റ്‌ ചോദിച്ചു കയറിയത് എസ്.ഐയുടെ സ്കൂട്ടറിൽ; പീഡനശ്രമക്കേസ് പ്രതി പിടിയിൽ

Oct 2, 2023


isis delhi

1 min

മൂന്ന് ഐ.എസ്. ഭീകരരും എന്‍ജി. ബിരുദധാരികൾ, ബോംബ് നിര്‍മാണം; ഷാനവാസിൻ്റെ ഭാര്യ ഒളിവില്‍

Oct 3, 2023


Most Commented