ലെനിൻ
തൃശ്ശൂര്‍: യുവതിയെ ഹോട്ടലില്‍ വിളിച്ചുവരുത്തി കെട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ തട്ടിപ്പുകേസുകളിലെ പ്രതി അറസ്റ്റില്‍. പുതുക്കാട് അരങ്ങത്തുവീട്ടില് ലെനിന് (54) ആണ് അറസ്റ്റിലായത്. വ്യാജരേഖ ചമയ്ക്കലും കബളിപ്പിക്കലുമായി ബന്ധപ്പെട്ട പത്തോളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ലോണ്‍ സംഘടിപ്പിച്ചുകിട്ടാനായി സമീപിച്ച കണ്ണൂര്‍ സ്വദേശിനിയായ യുവതിയെയാണ് പീഡിപ്പിച്ചത്. ഇവരുടെ എന്‍.ആര്.ഐ. അക്കൗണ്ട് പ്രവര്‍ത്തനരഹിതമായതിനാല്‍ സ്ഥലം ഈടുവെച്ച് ലോണ്‍ എടുക്കാനായി പരിചയക്കാര് വഴി ലെനിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ ഒന്നര ഏക്കര്‍ സ്ഥലം ഇയാള്‍ സന്ദര്‍ശിച്ചു.
ആധാരമുള്‍പ്പെടെ കൈവശപ്പെടുത്തി. ലോണ്‍ സംഘടിപ്പിച്ചു നല്‍കുന്നതിനുള്ള കമ്മിഷന് എട്ടുലക്ഷമായി നിശ്ചയിക്കുകയും ചെയ്തു. ഇതില്‍ ഒരുലക്ഷം ആദ്യം നല്കി. പിന്നീട് മൂന്നുലക്ഷവും നല്കി. എന്നിട്ടും ലോണ്‍ ശരിയാക്കിക്കൊടുക്കുകയോ വാങ്ങിയ പണവും രേഖകളും തിരിച്ചുനല്‍കുകയോ ചെയ്തില്ല.
ഇതേക്കുറിച്ച് സംസാരിക്കാനായി ഇവരെ തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഒക്ടോബറിലായിരുന്നു ഇത്. രാത്രിയിലെത്തിയ ഇവര്‍ക്ക് നഗരത്തിലെ ലോഡ്ജില്‍ താമസം ഒരുക്കുകയും ചെയ്തു. ഇവിടെ വെച്ച് തോര്‍ത്തുമുണ്ടുകൊണ്ട് കൈകള്‍ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്നു രാവിലെയാണ് സ്വതന്ത്രയാക്കിയത്.
പുറത്തുപറഞ്ഞാല്‍ ആധാരവും പണവും നല്‍കില്ലെന്നു പറഞ്ഞ് ലെനിന് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ സംഭവം നടന്ന ഉടന്‍ പരാതി നല്‍കിയില്ല. പിന്നീട് കോഴിക്കോട്ടെ പോലീസ് സ്റ്റേഷനിലാണ് ഇവര്‍ പരാതിയുമായി എത്തിയത്. തുടര്‍ന്ന് കേസ് സംഭവം നടന്ന തൃശ്ശൂരിലേക്ക് മാറ്റുകയായിരുന്നു.
ഒമ്പതു തവണ സ്വന്തം ആധാരത്തിന് വ്യാജരേഖയുണ്ടാക്കി
അറസ്റ്റിലായ ലെനിന് സ്വന്തം വീടിന്റെ ആധാരത്തിന് ഒമ്പതുതവണ വ്യാജരേഖയുണ്ടാക്കിയ ആളാണെന്ന് പോലീസ്. ഇതുപയോഗിച്ച് ഒമ്പതു തവണ വായ്പയും സംഘടിപ്പിച്ചു. ഒമ്പത് ബാങ്കുകളില്നിന്നായിരുന്നു ഇത്. ഒരു ട്രസ്റ്റും ഇയാള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഇതിന്റെ ബോര്‍ഡ് പതിച്ച വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. വാടാനപ്പള്ളിയിലെ വീട്ടില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. പുതുക്കാട്ടെയും വാടാനപ്പള്ളിയിലെയും വീടിനു പുറമെ ശോഭാ സിറ്റിയിലും താമസസ്ഥലം വാടകയ്ക്കെടുത്തിട്ടുണ്ട്.
Content Highlights: man arrested for raping woman in hotel in thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..