ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍


ജോയ്സൺ

വിതുര: ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വിതുര പോലീസ് അറസ്റ്റു ചെയ്തു.

എറണാകുളം നോര്‍ത്ത് പറവൂര്‍ നന്ദികുളങ്ങര സ്വദേശി ജോയ്‌സണാ(21) ണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്.

ഫെയ്‌സ്ബുക്കിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട ഇയാള്‍ ഫോണ്‍ നമ്പര്‍ വാങ്ങിയ ശേഷം വിളിക്കുന്നത് പതിവായി. ഇടയ്ക്കിടെ തിരുവനന്തപുരത്തെത്തി പെണ്‍കുട്ടിയെ കാണുമായിരുന്ന ഇയാള്‍ ആറുമാസം മുമ്പാണ് പീഡിപ്പിച്ചത്. സ്‌കൂളിലേക്കു പോയ കുട്ടിയ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അന്വേഷണം നടത്തിവരവെ ചൊവ്വാഴ്ച രാവിലെ സ്‌കൂള്‍ പരിസരത്ത് പട്രോളിങ് നടത്തവെ സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. എസ്.എല്‍.സുധീഷ്, എ.എസ്.ഐ. സാജു, സി.സി.പി.ഒ. പ്രദീപ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: man arrested for raping school student in vithura


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented