പ്ലസ്ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു,വീട്ടില്‍ പൂട്ടിയിട്ടു; 39-കാരന്‍ അറസ്റ്റില്‍


ടി.കൃതീഷ്

തളിപ്പറമ്പ്: പൂവ്വത്ത് താമസിക്കുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പയ്യന്നൂര്‍ സൗത്ത് മമ്പലത്തെ തെക്കെവീട്ടില്‍ ഹൗസില്‍ ടി.കൃതീഷി(39)നെ പോലീസ് അറസ്റ്റ്ചെയ്തു. ഇയാള്‍ക്ക് ഭാര്യയും ഒരുകുട്ടിയുമുണ്ട്.

മാനന്തവാടിയില്‍ അടച്ചിട്ട ഒരുവീട്ടിലാണ് ആലക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. മേയ് 25-നാണ് കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും പോലീസും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പരീക്ഷയ്‌ക്കെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍നിന്നിറങ്ങിയത്. അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണമാരംഭിച്ചത്.

നിര്‍മാണത്തൊഴിലാളിയായ പ്രതി നേരത്തേ പെണ്‍കുട്ടിയുടെ വീട്ടിനടുത്ത് ജോലിചെയ്തിരുന്നു. ഈ അടുപ്പമുപയോഗിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയതായാണ് പരാതി. കാണാതായ ദിവസം കോയമ്പത്തൂരിലേക്കാണ് പ്രതി പെണ്‍കുട്ടിയെയും കൂട്ടി പോയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങിയാണ് മാനന്തവാടിയിലെത്തിയത്. അവിടെ വാടക വീട്ടിലായിരുന്നു താമസം.

പ്രതി പുറത്തേക്കിറങ്ങമ്പോള്‍ വീട് പുറത്തുനിന്ന് പൂട്ടും. ഫോണ്‍ കൊടുത്തിരുന്നില്ല. പോലീസുകാര്‍ ഏറെ തിരഞ്ഞാണ് കൃതീഷ് താമസിക്കുന്ന വീട് കണ്ടെത്തിയത്. ഡിവൈ.എസ്.പി. എം.പി.വിനോദിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍, എസ്.ഐ. പി.സി.സഞ്ജയകുമാര്‍, അഡീഷണല്‍ എസ്.ഐ.മാരായ ദിലീപ്, ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

Content Highlights: man arrested for raping plus two student in thalipparamba kannur

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented