ആണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് മുങ്ങി, നാട്ടിലേക്ക് കയറ്റിവിട്ടു; 39-കാരന്‍ അറസ്റ്റില്‍


അനൂപ്

മാള(തൃശ്ശൂര്‍): പോക്‌സോ കേസില്‍ അന്നനാട് സ്വദേശി കളരിക്കല്‍ അനൂപി(39)നെ മാള പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറായ അനൂപ് ആണ്‍കുട്ടിയെ രണ്ടുതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ഓട്ടോറിക്ഷയില്‍ വെച്ച് എറണാകുളം, പുത്തന്‍ചിറ എന്നിവിടങ്ങളിലായാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

കുട്ടി അധ്യാപകരോട് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കേസെടുത്തപ്പോള്‍ അനൂപ് ബഹ്റൈനിലേക്ക് പോയി. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളുടെ സ്ഥലം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആ മേഖലയിലെ മലയാളികള്‍വഴി അനൂപിനെ നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടിലെത്തിയ ഇയാളെ മാള എസ്.എച്ച്.ഒ. സജിന്‍ ശശി അറസ്റ്റ് ചെയ്തു.



എ.എസ്.ഐ. മാരായ കെ.ആര്‍. സുധാകരന്‍, മുഹമ്മദ് ബാഷി, സീനിയര്‍ സി.പി.ഒ. മാരായ ജിബിന്‍ കെ. ജോസഫ്, എം.എല്‍. ജോബി എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Content Highlights: man arrested for raping minor son in mala thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


Argentina

09:32

ഉയിര്‍ത്തെണീറ്റ് അര്‍ജന്റീന; ഫ്രാന്‍സ് പ്രീ-ക്വാര്‍ട്ടറില്‍ | Podcast

Nov 27, 2022

Most Commented