വയറുവേദനയുമായി എത്തിയ പത്താംക്ലാസുകാരി ഗര്‍ഭിണി; പീഡിപ്പിച്ച 21-കാരന്‍ അറസ്റ്റില്‍


രഞ്ജിത്ത്

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഇടവ സ്വദേശി കണ്ണന്‍ എന്ന് വിളിക്കുന്ന രഞ്ജിത്ത് (21) അറസ്റ്റിലായത്. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു. വയറുവേദനയുമായി പെണ്‍കുട്ടിയെ ചികിത്സയ്ക്ക് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിക്കുന്നത്.

പെണ്‍കുട്ടി എട്ടാംക്ലാസില്‍ പഠിക്കുന്ന കാലംമുതല്‍ പ്രണയത്തിലായിരുന്നുവെന്നും കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ വീട്ടുകാരെ കബളിപ്പിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നും വര്‍ക്കല പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

ജില്ലാ പോലീസ് മേധാവി ഡി ശില്‍പയുടെ നിര്‍ദ്ദേശാനുസരണം വര്‍ക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തില്‍ വര്‍ക്കല എസ്എച്ച്ഒ എസ് സനോജ്, എസ്‌ഐ രാഹുല്‍ പി ആര്‍, എഎസ്‌ഐ ലിജോ ടോം ജോസ്, സിപിഒമാരായ സുരജ, ഹേമ,ഷിജു, സിപിഒമാരായ പ്രശാന്ത്കുമാരന്‍, ഷജീര്‍, സുധീര്‍, റാം ക്രിസ്റ്റിന്‍ എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: man arrested for raping minor girl in varkala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented