പുതിയ വസ്ത്രം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭനം; വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 67-കാരന്‍ അറസ്റ്റില്‍


ഹനീഫ

മലപ്പുറം: തിരൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 67-കാരന്‍ അറസ്റ്റില്‍. വെട്ടം വാക്കാട് സ്വദേശി ഹനീഫയെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെരുന്നാളിന് പുതിയ വസ്ത്രം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു.

പ്ലസ്ടു വിദ്യാര്‍ഥിനിയായ 16-കാരിയുമായി പരിചയം സ്ഥാപിച്ച ഹനീഫ പുതിയ വസ്ത്രം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് വാഹനത്തില്‍ കയറ്റികൊണ്ടുപോയത്. തുടര്‍ന്ന് ഹോട്ടല്‍ മുറിയിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടി വീട്ടുകാരോടാണ് വിവരം ആദ്യം വെളിപ്പെടുത്തിയത്. വീട്ടുകാര്‍ കുട്ടിയുടെ അധ്യാപകരെയും വിവരമറിയിച്ചു. തുടര്‍ന്ന് അധ്യാപകര്‍ വിദ്യാര്‍ഥിനിയില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോക്‌സോ വകുപ്പകളടക്കം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: man arrested for raping minor girl in tirur malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented