പ്രണയംനടിച്ച് പീഡനം, നഗ്നദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കി; യുവാവ് അറസ്റ്റില്‍


ഷാബിൻ

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയ യുവാവ് അറസ്റ്റില്‍. കുറിച്ചി ഇത്തിത്താനം കാഞ്ഞിരത്തുമൂട്ടില്‍ വീട്ടില്‍ ഷാബിന്‍ ബിജുവിനെ(23)ആണ് ചിങ്ങവനം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ജിജു അറസ്റ്റുചെയ്തത്.

പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശത്താക്കി പീഡിപ്പിച്ചുവരുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സ്വകാര്യദൃശ്യങ്ങളും പീഡനരംഗങ്ങളും ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരേ കേസെടുത്തത്. എസ്.ഐ. സുദീപ്, സി.പി.ഒ.മാരായ സതീഷ്, സലമോന്‍, പ്രകാശ്, റെജിന്‍ ലാല്‍, സിറാജുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Content Highlights: man arrested for raping minor girl in kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented