അനിൽകുമാർ
ചവറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. പന്മന ചിറ്റൂര്‍ രാജുഭവനില്‍ അനില്‍കുമാറിനെ (കൊച്ചനി-40) യാണ് സി.ഐ. നിസാമുദീന്റെ സംഘം ചിറ്റൂരില്‍നിന്ന് പിടികൂടിയത്.
പോലീസ് പറയുന്നത്: ആടിനു തീറ്റതേടിപ്പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി സമീപത്തെ ഒഴിഞ്ഞ ഷെഡ്ഡില്‍വച്ച് ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട പെണ്‍കുട്ടി വിവരം അമ്മയെ അറിയിക്കുകയും സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ പോക്‌സോ, ബലാത്സംഗം എന്നിവയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു. ചവറ, ഓച്ചിറ, ചവറ തെക്കുംഭാഗം സ്റ്റേഷനുകളിലായി 27 ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടയാളും ഒട്ടേറെത്തവണ ജയില്‍വാസം അനുഭവിച്ചിട്ടുള്ളയാളുമാണ് പ്രതി.
ഇയാളെ കാപ്പപ്രകാരം മൂന്നുതവണ കരുതല്‍ തടങ്കലിലും ഒരു പ്രാവശ്യം ജില്ലയില്‍നിന്ന് നാടുകടത്തിയിട്ടുള്ളതുമാണ്. എസ്.ഐ. മാരായ വി.എന്‍.ജിബി, ജോബ് അനില്‍, മദനന്‍, എ.എസ്.ഐ. മാരായ ഗോപാലകൃഷ്ണന്‍, എസ്.സി.പി.ഒ.മാരായ നെല്‍സണ്‍, തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Content Highlights: man arrested for raping minor girl in chavara kollam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..