രണ്ടുവര്‍ഷമായി പീഡനം, പെണ്‍കുട്ടിയുടെ മനോനില തകര്‍ന്നു; 19-കാരന്‍ അറസ്റ്റില്‍


റയാൻ

അരീക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

തൃപ്പനച്ചി സ്വദേശി മണ്ണില്‍ത്തൊടി റയാന്‍ (19) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രതി പെണ്‍കുട്ടിയെ ആറില്‍ക്കൂടുതല്‍ തവണ പീഡിപ്പിച്ചതായി അരീക്കോട് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ പെണ്‍കുട്ടി പ്രതിയെ പേടിച്ച് പീഡനവിവരം പുറത്തു പറഞ്ഞിരുന്നില്ല. കഴിഞ്ഞ മേയ് 20-ന് പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കിയിരുന്നു. അരീക്കോട്ടുനിന്ന് പെണ്‍കുട്ടിയെ ബലമായി കാറില്‍ക്കയറ്റി കൊണ്ടുപോയി ഒതായിയില്‍വെച്ചാണ് പീഡിപ്പിച്ചത്. പ്രതിയുടെ ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മനോനില തകരാറിലായപ്പോള്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അരീക്കോട് പോലീസ് കേസെടുക്കുകയും കഴിഞ്ഞദിവസം വീട്ടില്‍വെച്ച് അറസ്റ്റു ചെയ്യുകയുമായിരുന്നു. ഇയാള്‍ക്കെതിരേ പോക്സോപ്രകാരം കേസെടുത്തതായി അരീക്കോട് എസ്.എച്ച്.ഒ. സി.വി. ലൈജു മോന്‍ പറഞ്ഞു.

മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: man arrested for raping minor girl in areekode

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented