വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 22-കാരന്‍ അറസ്റ്റില്‍


പ്രതി സോനു വർഗീസ്

ആറന്മുള: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കിടങ്ങന്നൂര്‍ കുറിച്ചിമുട്ടം മൂത്തന്‍ടത്ത് വീട്ടില്‍ സോനു വര്‍ഗീസ് (22) ആണ് അറസ്റ്റിലായത്.

സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ ഒരു വര്‍ഷത്തിന് മുന്‍പ് പ്രതി പരിചയപ്പെടുകയും വിവാഹവാഗ്ദാനം നല്‍കി ശാരീരികമായി ചൂഷണം ചെയ്യുകയുമായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ടുവന്ന പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഇയാള്‍ കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സ്റ്റേഷനില്‍ പരാതിയുമായി എത്തി.

ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സലിങ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പ്രതിയെ കുറിച്ചിമുട്ടത്തുനിന്ന് ആറന്മുള പോലീസ് പിടികൂടുകയായിരുന്നു.

പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര ജയിലിലേക്ക് മാറ്റി. പത്തനംതിട്ട ഡിവൈ.എസ്.പി. കെ. നന്ദകുമാറിന്റെ നിര്‍ദേശപ്രകാരം ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ സി.കെ. മനോജ്, എസ്.ഐ. രാകേഷ് കുമാര്‍, എസ്.ഐ. അനിരുദ്ധന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Content Highlights: man arrested for raping minor girl in aranmula


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented