പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ


•  അനന്തു

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുട്ടിയുടെ അമ്മയുടെ ആൺസുഹൃത്ത് റാന്നി തോട്ടമൺ ആര്യപത്രയിൽ അനന്തു(26) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. 16 വയസ്സുള്ള പെൺകുട്ടിയെയും അമ്മയെയും കുറെക്കാലംമുമ്പ് പിതാവ് ഉപേക്ഷിച്ചുപോയതാണ്.

ഇവർ വാടകവീട്ടിൽ കഴിയുമ്പോഴാണ് അനന്തു ഒപ്പം കൂടിയത്. ഒന്നരവർഷമായി പെൺകുട്ടിയെ പീഡിപ്പിച്ചുവന്ന ഇയാൾ കഴിഞ്ഞ അഞ്ചിന് രാത്രി ദേഹോപദ്രവമേൽപ്പിച്ചു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. നാളുകളായുള്ള ലൈംഗികപീഡനവും ഉപദ്രവവും കുട്ടി പോലീസിനോട് വെളിപ്പെടുത്തി. പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിമുമ്പാകെ ഹാജരാക്കി. പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ജിബു ജോൺ, കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ മധു, സബ് ഇൻസ്പെക്ടർ ജോൺസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Content Highlights: Man arrested for raping minor girl


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented