അടയ്ക്ക വില്‍ക്കാനെത്തിയ 12-കാരനെ പീഡിപ്പിച്ചെന്ന് പരാതി; 34-കാരന്‍ അറസ്റ്റില്‍


ഹംസ

മണ്ണാര്‍ക്കാട്: പ്രകൃതിവിരുദ്ധപീഡന പരാതിയില്‍ അലനല്ലൂര്‍ സ്വദേശി അറസ്റ്റില്‍. അലനല്ലൂര്‍ ഉണ്ണിയാല്‍ കര്‍ക്കിടാംകുന്ന് സ്വദേശി ഹംസ (34) ആണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ കെ.ആര്‍. ജസ്റ്റിന്‍, സുരേഷ് ബാബു, എ.എസ്.ഐ. വിജയ് മണി, സി.പി.ഒ.മാരായ നസീം, റമീസ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദ സംഭവം. പള്ളിക്കുന്ന് ആവണക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹംസ. മണ്ണാര്‍ക്കാട് അടയ്ക്ക വില്‍ക്കാനെത്തിയ പന്ത്രണ്ട് വയസ്സുകാരനെ ഇയാള്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിലും ഹംസക്കെതിരേ സമാന കേസുള്ളതായി പോലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Content Highlights: man arrested for raping minor boy in palakkad mannarkkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented