പ്രതീകാത്മകചിത്രം | Photo: REUTERS
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ യുവതിയെ കാമുകന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. സൂറത്ത് സ്വദേശിയായ നികുഞ്ച് കുമാര്‍ അമൃത് ഭായ് പട്ടേലാണ് കാമുകിയെ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കിയത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ നികുഞ്ചിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കേബിള്‍ വയര്‍കൊണ്ട് ക്രൂരമായി മര്‍ദിച്ചശേഷമാണ് പ്രതി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ബലാത്സംഗത്തിന് ശേഷം യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ മുളക് തിരുകിയും ഉപദ്രവിച്ചു. സ്വകാര്യദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി.
ബലാത്സംഗത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.
അതിക്രമത്തിനിരയായ യുവതിയും പ്രതിയും ഏറെനാളായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹിതനായിരുന്നെങ്കിലും നികുഞ്ചിന്റെ ഭാര്യ ഇയാളില്‍നിന്ന് വേര്‍പിരിഞ്ഞായിരുന്നു താമസം. ഇതിനിടെയാണ് വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് അതിക്രമത്തിനിരയായ യുവതിയുമായി പ്രതി ബന്ധം സ്ഥാപിച്ചത്. എന്നാല്‍ പ്രതി വിവാഹിതനാണെന്ന വിവരം അടുത്തിടെ യുവതി അറിഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. കാമുകനില്‍നിന്ന് അകലംപാലിക്കാനും യുവതി തീരുമാനിച്ചു. ഇതോടെ യുവാവിന് പക തോന്നുകയും യുവതിയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.
Content Highlights: man arrested for raping his girl friend in gujarat and stuffed chilies in private parts
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..