പശു നിര്‍ത്താതെ കരഞ്ഞു, കണ്ടത് ക്രൂരത; പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 22-കാരന്‍ അറസ്റ്റില്‍


പ്രതീകാത്മക ചിത്രം/AFP

പൂണെ: മഹാരാഷ്ട്രയിലെ പൂണെയില്‍ പശുവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 22-കാരന്‍ അറസ്റ്റില്‍. പൂണെ കുശ്ഗാവ് സ്വദേശിയായ ദീപക് രാജ് വാഡെയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മേയ് 31-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. തൊഴുത്തിലായിരുന്ന പശുവിനെ ദീപക് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സതീഷ് കോക്കറെ എന്നയാള്‍ നല്‍കിയ പരാതി. പശുവിന്റെ കരച്ചില്‍ കേട്ടാണ് താന്‍ വീടിന് പുറത്തിറങ്ങിയതെന്നും തുടര്‍ന്ന് ദീപക് പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നതാണ് കണ്ടതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പിന്നാലെ സതീഷും ബന്ധുക്കളും ഓടിയെത്തിയതോടെ പ്രതി ഓടിരക്ഷപ്പെട്ടു. സംഭവത്തിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങളും ഇവര്‍ പോലീസിന് നല്‍കിയിരുന്നു. തുടര്‍ന്നാണ് ലോണാവല പോലീസ് പ്രതിയെ പിടികൂടിയത്.

Content Highlights: man arrested for raping cow in pune

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented