പ്രതീകാത്മക ചിത്രം/AFP
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പശുവിനെ ലൈംഗികമായ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ലഖ്നൗ സ്വദേശിയായ മജീദ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 23-നായിരുന്നു കേസിനാസ്പദമായ സംഭവം.
മജീദിന്റെ അയല്‍ക്കാരനാണ് ഇയാള്‍ പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. ഇതോടെ അയല്ക്കാരന് പശുവിന്റെ ഉടമയെ വിവരമറിയിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിലുള്ളത് മജീദാണെന്ന് സ്ഥിരീകരിച്ചതോടെ ഇയാളെ പിടികൂടാനായി നാട്ടുകാര്‍ പ്രത്യേകസംഘം രൂപവത്കരിച്ച് തിരച്ചില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് സരോജിനി നഗറില്‍നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Content Highlights: man arrested for raping cow in lucknow uttar pradesh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..