ജുനൈസ്
എടപ്പാള്‍: യുവതിയെ മദ്യം നല്‍കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണം കൈക്കലാക്കുകയും ചെയ്ത സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. എരമംഗലം വാരിപ്പുള്ളിയില്‍ ജുനൈസ് (22) ആണ് പിടിയിലായത്.
ദൃശ്യങ്ങള്‍ യുവതിയുടെ ബന്ധുവായ വീട്ടമ്മയ്ക്ക് അയച്ചുകൊടുത്ത് അവരെയും ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് വിവരം വീട്ടുകാരറിഞ്ഞത്. ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറയ്ക്കലും എസ്.ഐ. ഹരിഹരസൂനുവും ഉള്‍പ്പെട്ട സംഘം എടപ്പാള്‍ ടൗണില്‍വെച്ച് പ്രതി സഞ്ചരിച്ച കാര്‍ തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇക്കഴിഞ്ഞ 19-നാണ് കേസിനാസ്പദമായ സംഭവം. ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയിലുള്ള 22-കാരിയായ യുവതിയെ സഹപാഠിയായ ജുനൈസ് പ്രണയം നടിച്ചാണ് വലയിലാക്കുന്നത്. പിന്നീട് ലോഡ്ജിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസ് പറയുന്നു. ആഭരണവും തട്ടിയെടുത്തു.
പിന്നീട് അടുത്ത ബന്ധുവായ വീട്ടമ്മയ്ക്ക് ഈ ദൃശ്യങ്ങള്‍ അയച്ചുകൊടുത്ത് അവരെയും ഭീഷണിപ്പെടുത്താനാരംഭിച്ചു. ഇവര്‍ വിവരമറിയിച്ചതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്നാണ് എടപ്പാളില്‍ കാര്‍ തടഞ്ഞ് അറസ്റ്റ് ചെയ്തത്.
പീഡനം നടന്ന ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ പോലീസ് പ്രതിയുടെ മൊബൈല്‍ ഫോണും സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
കൂടുതല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിച്ചതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സീനിയര്‍ സി.പി.ഒ. സനോജ്, സി.പി.ഒ. സുരേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Content Highlights: man arrested for raping classmate in malappuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..