മൊബൈല്‍നമ്പര്‍ കൈമാറി സൗഹൃദം, പത്താം ക്ലാസുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍


അമീർ അലി

എടപ്പാള്‍: മൊബൈല്‍ഫോണ്‍ വഴി പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു. എടപ്പാള്‍ നടുവട്ടം സ്വദേശി അമീര്‍ അലി(30)യെയാണ് ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കലും സംഘവും അറസ്റ്റുചെയ്തത്.

കെട്ടിടനിര്‍മാണത്തൊഴിലാളിയായ അമീര്‍ അലി മൂന്നുമാസം മുന്‍പ് ചങ്ങരംകുളത്തുവെച്ച്, സ്‌കൂളില്‍പോയിരുന്ന 16 വയസ്സുള്ള പെണ്‍കുട്ടിക്ക് മൊബൈല്‍നമ്പര്‍ കൈമാറിയശേഷം സൗഹൃദം സ്ഥാപിക്കുകയായിരുന്നു. വീട്ടില്‍ പെണ്‍കുട്ടി മാത്രമേ ഉള്ളുവെന്നു മനസ്സിലാക്കിയ യുവാവ് ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയില്‍നിന്ന് വിവരമറിഞ്ഞ വീട്ടുകാരുടെ പരാതിപ്രകാരമാണ് പോക്‌സോ നിയമപ്രകാരം യുവാവിനെ അറസ്റ്റുചെയ്തത്.

എസ്.ഐ. രാജേന്ദ്രന്‍, എസ്.സി.പി.ഒ. ഷിജു, സി.പി.ഒ.മാരായ ജെറോം, സുജിത്ത് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ്ചെയ്തു.

Content Highlights: man arrested for raping class ten student in edappal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


07:04

45 വർഷമായി; എത്ര ചെറിയ വേഷം ചെയ്യാൻ വിളിച്ചാലും ഇനിയും അഭിനയിക്കും - അബു സലിം

Mar 13, 2022

Most Commented