പ്രതീകാത്മക ചിത്രം | ANI
ലഖ്നൗ: രണ്ടുമാസം പ്രായമുള്ള പശുക്കിടാവിന് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ ചാന്‍പുര്‍ സ്വദേശിയായ രാംപ്രസാദി(35)നെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ധാരാസിങ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പശുക്കിടാവിനെയാണ് പ്രതി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ലൈംഗികാതിക്രമം കാട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് മര്‍ദിക്കുകയും പിന്നീട് പോലീസിന് കൈമാറുകയുമായിരുന്നു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചു. ലൈംഗികാതിക്രമത്തിനിരയായ കിടാവിന് മൃഗഡോക്ടര്‍ വൈദ്യപരിശോധന നടത്തിയതായും എ.എസ്.പി. സഞ്ജയ്കുമാര്‍ അറിയിച്ചു.
Content Highlights: man arrested for raping calf in uttar pradesh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..