പി.എസ്. ശ്രീനാഥ്
ചെറായി: പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ 46-കാരനെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. ചെറായി ബീച്ചില്‍ ലോഡ്ജ് വാടകയ്ക്കെടുത്ത് നടത്തിവന്നിരുന്ന കൊടുങ്ങല്ലൂര്‍ എറിയാട് എടത്തല പള്ളിയില്‍ വീട്ടില്‍ പി.എസ്. ശ്രീനാഥ് (46) ആണ് അറസ്റ്റിലായത്. പ്രതിയെ വീട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ശ്രീനാഥിനെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മാസം 29-നാണ് കേസിനാസ്പദമായ സംഭവം. രാത്രി ചെറായി ബീച്ചില്‍നിന്ന് ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയോട് പ്രതി ലിഫ്റ്റ് ചോദിച്ചു. ബീച്ചില്‍ നിന്നു തിരിയുന്നിടത്ത് പ്രതി വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിയുടെ കസ്റ്റഡിയിലുള്ള കെട്ടിട വളപ്പില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
മുനമ്പം ഇന്‍സ്പെക്ടര്‍ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ വി.കെ. ശശികുമാര്‍, ടി.കെ. രാജീവ്, എം.ബി. സുനില്‍കുമാര്‍, എ.എസ്.ഐ. കെ.എസ്. ബൈജു, സി.പി.ഒ. കെ.പി. അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..