വ്യാപാരികളെ പറഞ്ഞുപറ്റിച്ചു, എലയ്ക്ക വാങ്ങി കോടികളുടെ തട്ടിപ്പ്; ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍


ജിനീഷ്

കട്ടപ്പന: വിവിധ സംസ്ഥാനങ്ങളിലും ഖത്തറിലും സാമ്പത്തികത്തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരുവനന്തപുരത്തുനിന്ന് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ അടയാമൺ ജിഞ്ചയനിവാസ് ജിനീഷി(39) നെയാണ് അറസ്റ്റ് ചെയ്തത്. 2015-ൽ ഖത്തറിൽ ജോലി ചെയ്തപ്പോൾ വിദേശമലയാളിയുടെ 4.5 കോടി രൂപ തട്ടിയെടുത്തുമുങ്ങിയ പ്രതി വിവിധ സംസ്ഥാനങ്ങളിലും സമാന തട്ടിപ്പ് നടത്തി. കേരളത്തിൽ വന്നിട്ട്, ഏലയ്ക്ക കയറ്റുമതിയുടെയും കുങ്കുമപ്പൂവിന്റെയും ബിസിനസ് ആണെന്നുപറഞ്ഞ് ഇടുക്കിയിലെ വൻകിട വ്യാപാരികളിൽനിന്ന് ഏലയ്ക്ക വാങ്ങി പണം നൽകാതെ ഒളിവിൽ പോയി.

കുമളിയിലെ വൻകിടവ്യാപാരിയുടെ 50 ലക്ഷത്തിന്റെ ഏലയ്ക്കായും കട്ടപ്പനയിലെ വ്യാപാരിയുടെ 70 ലക്ഷത്തിന്റെ ഏലയ്ക്കായും തട്ടിയെടുത്തിരുന്നു. പശ്ചിമബംഗാൾ സ്വദേശിയുടെ അഞ്ചുലക്ഷം രൂപയും കോട്ടയം ജില്ലയിലെ ഗാന്ധിനഗർ സ്വദേശിയുടെ 1.75 കോടി രൂപയും എറണാകുളത്തുള്ള വിദേശമലയാളിയുടെ മൂന്നരക്കോടി രൂപയും കോഴിക്കോട്ടുള്ള വിദേശമലയാളിയുടെ 60 ലക്ഷം രൂപയും തട്ടിയെടുത്തതിന് കേസുണ്ട്. മൂന്ന് തിരുവനന്തപുരം സ്വദേശികളെ, വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ്‌ 15 ലക്ഷം രൂപയും വാങ്ങി.



ഡിവൈ.എസ്.പി. പി.എ.നിഷാദ്‌മോൻ, എ.എസ്.ഐ. വിജയകുമാർ, എസ്.സി.പി.ഒ. മാരായ പി.ജെ.സിനോജ്, ടോണി ജോൺ, ഗ്രേസൺ ആന്റണി, പി.എസ്.സുബിൻ അനീഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Content Highlights: man arrested for money scam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented