സ്‌കൂട്ടറില്‍ ലിഫ്റ്റ് നല്‍കി 'സഹായം', പിന്നാലെ മൊബൈല്‍ തട്ടിയെടുക്കും; യുവാവ് പിടിയില്‍


സാഹിൽ

ഇരിങ്ങാലക്കുട: ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് സ്‌കൂട്ടറില്‍ ലിഫ്റ്റ് നല്‍കി മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റില്‍. എടതിരിഞ്ഞി എടച്ചാലില്‍ വീട്ടില്‍ സാഹിലി(25)നെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, ഇന്‍സ്പെക്ടര്‍ അനീഷ് കരീം എന്നിവര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് ലിഫ്റ്റ് കിട്ടിയ രണ്ട് ചെറുപ്പക്കാരുടെ സ്മാര്‍ട്ട് ഫോണുകള്‍ ഒരേ രീതിയില്‍ കവര്‍ന്നത്. ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡിലും കെ.എസ്.ആര്‍.ടി.സി. റോഡിലുമായിരുന്നു സംഭവം.

ആളൊഴിഞ്ഞ സ്ഥലത്തെത്തുമ്പോള്‍ ഫോണ്‍ എടുക്കാന്‍ മറന്നെന്നും ഒരു കോള്‍ ചെയ്യാന്‍ ഫോണ്‍ തരുമോയെന്നും ചോദിച്ച് സ്‌കൂട്ടര്‍ വഴിയരികില്‍ ഒതുക്കിനിര്‍ത്തും. യാത്രക്കാരന്‍ പിറകില്‍നിന്നിറങ്ങി വിളിക്കാന്‍ ഫോണ്‍ നല്‍കും. അവരുടെ ശ്രദ്ധതിരിയുന്ന തക്കംനോക്കി സ്‌കൂട്ടറില്‍ രക്ഷപ്പെടുകയാണ് രീതി.

പരാതിക്കാര്‍ നല്‍കിയ പ്രാഥമികവിവരങ്ങളുമായി പോലീസ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നഗരത്തിലെ എല്ലാ റോഡുകളിലും പല സംഘങ്ങളായി കറങ്ങി. സി.സി.ടി.വി. ക്യാമറകളില്‍നിന്ന് പ്രതിയുടെ സഞ്ചാരവഴികള്‍ മനസ്സിലാക്കി. ബുധനാഴ്ച യാത്രക്കാരെപ്പോലെ പോലീസ് മഫ്തിയില്‍ വഴിയരികില്‍ കാത്തുനിന്നു. അടുത്ത ഇരയെ പ്രതീക്ഷിച്ച് സ്‌കൂട്ടര്‍ നിര്‍ത്തിയ മോഷ്ടാവിനെ റോഡിനിരുവശവുംനിന്ന പോലീസ് സംഘം പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി. മാസ അടവിന് വാങ്ങിയ വണ്ടിയുടെ തിരിച്ചടവിന് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നും മോഷ്ടിച്ച ഫോണുകള്‍ കടകളില്‍ വില്‍ക്കുകയായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു.

കാട്ടൂര്‍ സ്റ്റേഷനില്‍ രണ്ടു ക്രൈം കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ സാഹിലെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇരിങ്ങാലക്കുട എസ്.ഐ. എം.എസ്. ഷാജന്‍, എ.എസ്.ഐ. മുഹമ്മദ് അഷറഫ്, ജസ്റ്റിന്‍, സീനിയര്‍ സി.പി.ഒ.മാരായ ഇ.എസ്. ജീവന്‍, സോണി സേവ്യര്‍, എം.ബി. സബീഷ്, സി.പി.ഒ.മാരായ കെ.എസ്. ഉമേഷ്, ശബരി കൃഷ്ണന്‍, പി.എം. ഷെമീര്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Content Highlights: man arrested for mobile phone snatching in thrissur irinjalakkuda

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented