അഞ്ചാംവിവാഹത്തിനൊരുങ്ങി 55-കാരന്‍; വേദിയിലേക്ക് ഇരച്ചെത്തി ഏഴുമക്കളും ഭാര്യമാരും, പിടിയില്‍


വിവാഹവേദിയിലുണ്ടായിരുന്നവര്‍ വരനെ കൈകാര്യം ചെയ്യുകയായിരുന്നു. പിന്നീട് പോലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

പ്രതീകാത്മക ചിത്രം/PTI

ലഖ്‌നൗ: അഞ്ചാംവിവാഹത്തിനായി എത്തിയ വിവാഹത്തട്ടിപ്പുകാരനെ വിവാഹവേദിയില്‍നിന്ന് പോലീസ് പിടികൂടി. നേരത്തെ വിവാഹം കഴിച്ച ഭാര്യമാരും മക്കളും വിവാഹവേദിയിലേക്ക് ഇരച്ചെത്തിയതോടെയാണ് തട്ടിപ്പുകാരന്‍ കുടുങ്ങിയത്. ഉത്തര്‍പ്രദേശിലാണ് സംഭവം.

ഷാഫി അഹമ്മദ് എന്ന 55-കാരനാണ് നേരത്തെ നാലുവിവാഹം കഴിച്ച കാര്യം മറച്ചുവെച്ച് അഞ്ചാമതും വിവാഹം കഴിക്കാന്‍ ഒരുങ്ങിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു വിവാഹചടങ്ങ്. എന്നാല്‍ ചടങ്ങിനിടെ ഇയാളുടെ മറ്റു ഭാര്യമാരും ഏഴ് മക്കളും വേദിയിലെത്തി. തുടര്‍ന്ന് ഇവര്‍ പിതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ വധുവിന്റെ കൂട്ടരോട് വെളിപ്പെടുത്തി. ഇതോടെ വിവാഹവേദിയിലുണ്ടായിരുന്നവര്‍ വരനെ കൈകാര്യം ചെയ്യുകയായിരുന്നു. പിന്നീട് പോലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

വരന്റെ മക്കള്‍ വിവരമറിയിച്ചത് പ്രകാരമാണ് പോലീസ് സ്ഥലത്തെത്തിയതെന്നും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് ഇന്‍സ്‌പെക്ടര്‍ തേജ് പ്രകാശ് സിങ് പറഞ്ഞു. അതേസമയം, പിതാവ് ചെലവിന് പോലും പണം നല്‍കാറില്ലെന്നും ഇതിനിടെയാണ് വീണ്ടും വിവാഹം കഴിക്കുന്ന വിവരം അറിഞ്ഞതെന്നും ഷാഫി അഹമ്മദിന്റെ മക്കള്‍ പ്രതികരിച്ചു.

Content Highlights: man arrested for marriage fraud while his fifth wedding


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented