മുഹമ്മദ് റാഷിദ്
മങ്കട(മലപ്പുറം): ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ വന്‍ലാഭം വാഗ്ദാനംചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റിലായി. വളാഞ്ചേരി എടയൂര്‍ പട്ടമ്മര്‍തൊടി മുഹമ്മദ് റാഷിദിനെ (22) യാണ് മങ്കട പോലീസ് അറസ്റ്റുചെയ്തത്. അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
യൂട്യൂബ് വീഡിയോ ലിങ്ക് വഴി പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. യുവതിയില്‍നിന്ന് ഒരുലക്ഷം വാങ്ങി എട്ടു മണിക്കൂറിന് ശേഷം മുടക്കുമുതലും ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ ലാഭവും തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ഇങ്ങനെ അഞ്ചുലക്ഷം രൂപ തട്ടിയെടുത്തു. പറഞ്ഞ തുക കിട്ടാത്തതിനെത്തുടര്‍ന്ന് യുവതി മങ്കട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
റാഷിദിനെതിരേ സമാനമായ മറ്റ് പരാതികളുമുണ്ട്. ഇയാള്‍ ഗോവയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുത്തതായും പണം നഷ്ടമായതായും പോലീസ് പറഞ്ഞു. മങ്കട എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘവും പെരിന്തല്‍മണ്ണ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് അറസ്റ്റുചെയ്തത്. കൂടുതല്‍ പേരില്‍നിന്ന് പണം തട്ടിയതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.
Content Highlights: man arrested for looting money through online gambling in mankada malappuram
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..