മാട്രിമോണി വഴി അടുപ്പം, വിവാഹവസ്ത്രം വരെ വാങ്ങിനല്‍കും, പീഡിപ്പിച്ച ശേഷം പണവുമായി മുങ്ങും; പിടിയില്‍


ഒരു പരാതിക്കാരിയില്‍നിന്ന് 32 പവനും ഒരു ലക്ഷം രൂപയും മറ്റൊരാളില്‍നിന്ന് 10 ലക്ഷവും ആറുപവനും ഇയാള്‍ കൈക്കലാക്കിയെന്നാണ് പരാതി. ഒട്ടേറെപ്പേരെ സമാനരീതിയില്‍ വഞ്ചിച്ചിട്ടുണ്ടെന്ന് പരാതിക്കാര്‍ പറഞ്ഞു.

സഞ്ജു

മലപ്പുറം: ഓണ്‍ലൈന്‍ മാട്രിമോണി വെബ്സൈറ്റുകളില്‍ പേര് രജിസ്റ്റര്‍ചെയ്ത് സ്ത്രീകളുമായി അടുപ്പത്തിലായി പണവും സ്വര്‍ണവും വാങ്ങി മുങ്ങിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റിലായി. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടില്‍ സഞ്ജു(40)വിനെയാണ് മലപ്പുറം വനിതാ പോലീസ് അറസ്റ്റുചെയ്തത്. രണ്ടു സ്ത്രീകളാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയിട്ടുള്ളത്. ഇവരെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

വെബ്സൈറ്റില്‍നിന്ന് സൗഹൃദത്തിലാവുന്ന സ്ത്രീകളുടെ വീട്ടില്‍ കല്യാണ ആലോചനയുമായി ചെന്ന് വീട്ടുകാരുമായും പ്രതി ബന്ധം സ്ഥാപിക്കും. എറണാകുളത്ത് താമസിക്കുന്ന സഞ്ജു അവിടെയുള്ളവരെയാണ് വലയിലാക്കിയത്. പല രീതികളിലാണ് സ്ത്രീകളുമായി വിശ്വാസം സ്ഥാപിക്കുക. വിവാഹവസ്ത്രം വാങ്ങിക്കൊടുത്തും കല്യാണക്കത്ത് തയ്യാറാക്കിയും വിശ്വാസം പിടിച്ചുപറ്റും. കല്യാണം രജിസ്റ്റര്‍ചെയ്യാനുള്ള രേഖകള്‍ വാങ്ങുക, ഓഡിറ്റോറിയം ബുക്ക് ചെയ്യുക തുടങ്ങിയവയും ചെയ്യും. പിന്നീട് ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറും.

ഒരു പരാതിക്കാരിയില്‍നിന്ന് 32 പവനും ഒരു ലക്ഷം രൂപയും മറ്റൊരാളില്‍നിന്ന് 10 ലക്ഷവും ആറുപവനും ഇയാള്‍ കൈക്കലാക്കിയെന്നാണ് പരാതി. ഒട്ടേറെപ്പേരെ സമാനരീതിയില്‍ വഞ്ചിച്ചിട്ടുണ്ടെന്ന് പരാതിക്കാര്‍ പറഞ്ഞു. ജോലിയില്ലാത്ത പ്രതി സ്ത്രീകളെ കബളിപ്പിച്ച് സ്വന്തമാക്കുന്ന പണംകൊണ്ടാണ് ജീവിക്കുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസിന്റെ നിര്‍ദേശപ്രകാരം സി.ഐ. റസിയ ബംഗാളത്ത്, എസ്.ഐ. എം.കെ. ഇന്ദിരാമണി, എസ്.എച്ച്.ഒ. പി.എം. സന്ധ്യാദേവി എന്നിവര്‍ മലപ്പുറം പോലീസിന്റെ സഹായത്തോടെ എറണാകുളത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.

Content Highlights: man arrested for looting money and gold from women in malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് BJP.;വന്‍ തകര്‍ച്ചയിലേക്ക് കോണ്‍ഗ്രസ്, വരവറിയിച്ച് AAP

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented