ഭാര്യ പോയപ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ചു, ട്രാന്‍സ്‌ജെന്‍ഡറാണെന്ന് അറിഞ്ഞതോടെ തര്‍ക്കം; പിന്നെ കൊല


വീട്ടിലെത്തിയപ്പോളാണ് സോയ ഒരു ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പ്രതി തിരിച്ചറിഞ്ഞത്. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും നൂര്‍ മുഹമ്മദ് സോയയെ കൊലപ്പെടുത്തുകയുമായിരുന്നു.

പ്രതീകാത്മക ചിത്രം | PTI

ഇന്ദോര്‍: മധ്യപ്രദേശിലെ ഇന്ദോറില്‍ ട്രാന്‍സ്‌ജെന്‍ഡറെ കൊലപ്പെടുത്തി മൃതദേഹം രണ്ട് കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഖജ്‌റാന സ്വദേശിയായ നൂര്‍ മുഹമ്മദിനെയാണ് ഇന്ദോര്‍ സോണ്‍-2 ഡെപ്യൂട്ടി കമ്മീഷണര്‍ സമ്പത്ത് ഉപാധ്യായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ട്രാന്‍സ്‌ജെന്‍ഡറായ മൊഹ്‌സിന്‍ എന്ന സോയയെയാണ് ഇയാള്‍ കൊലപ്പെടുത്തിയതെന്നും മൃതദേഹത്തിന്റെ ഒരുഭാഗം പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഇന്ദോറില്‍ മൃതദേഹാവശിഷ്ടം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റ് 28-ാം തീയതി മുതല്‍ കാണാതായ ട്രാന്‍സ്‌ജെന്‍ഡര്‍ സോയയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നൂര്‍ മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു.

ഭാര്യ അവരുടെ വീട്ടില്‍ പോയ സമയത്താണ് സാമൂഹികമാധ്യമത്തിലൂടെ സോയയുമായി സംസാരിച്ചതെന്ന് പ്രതി പറഞ്ഞു. പിന്നാലെ സോയയെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍ വീട്ടിലെത്തിയപ്പോളാണ് സോയ ഒരു ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പ്രതി തിരിച്ചറിഞ്ഞത്. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും നൂര്‍ മുഹമ്മദ് സോയയെ കൊലപ്പെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ മൃതദേഹം രണ്ടായി വെട്ടിമുറിച്ചു. തുടര്‍ന്ന് ഒരുഭാഗം ചാക്കിലാക്കി ബൈപ്പാസ് റോഡിലെ കുറ്റിക്കാടിന് സമീപം ഉപേക്ഷിച്ചു. എന്നാല്‍ മറ്റൊരു ഭാഗം ഇയാള്‍ക്ക് ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇത് പ്രതിയുടെ വീട്ടില്‍ പെട്ടിയിലാക്കി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.

Content Highlights: man arrested for killing transgender in indore madhya pradesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


06:03

16-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വം; എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍... കോടിയേരി ഓർമയാകുമ്പോൾ

Oct 1, 2022

Most Commented