15 ദിവസം മുമ്പ് പക്ഷാഘാതം; ആശുപത്രിയില്‍നിന്ന് കൊണ്ടുവന്ന പിറ്റേദിവസം അമ്മയെ കൊലപ്പെടുത്തി


മേരി, ഷൈജു

മംഗലംഡാം(പാലക്കാട്): മംഗലംഡാമിലെ അട്ടവാടിയില്‍ പക്ഷാഘാതം വന്ന് തളര്‍ന്ന വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റുചെയ്തു. മംഗലംഡാം അട്ടവാടി തെക്കിന്‍കര കരോട്ട് വീട്ടില്‍ മേരിയാണ് (68) മരിച്ചത്. സംഭവത്തില്‍ മകന്‍ ഷൈജുവിനെ (38) മംഗലംഡാം പോലീസ് അറസ്റ്റ് ചെയ്തു.

15 ദിവസം മുമ്പാണ് മേരിക്ക് പക്ഷാഘാതം വന്ന് ഇടതുവശം തളര്‍ന്നത്. ചികിത്സയ്ക്കുശേഷം ഞായറാഴ്ച അമ്മയെ ഷൈജു ആശുപത്രിയില്‍നിന്ന് വീട്ടില്‍ കൊണ്ടുവന്നു. തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഷൈജു തന്നെ അയല്‍വാസികളെയും സമീപത്ത് താമസിക്കുന്ന ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. അമ്മ വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ലെന്നും വീണ് തലയിടിച്ച് കിടക്കുകയാണെന്നുമാണ് ഷൈജു അയല്‍വാസികളോട് പറഞ്ഞതെന്ന് മംഗലംഡാം പോലീസ് പറഞ്ഞു.

ബന്ധുക്കളും അയല്‍വാസികളും സ്ഥലത്തെത്തുമ്പോള്‍ മേരിയുടെ മുഖവും തലയും രക്തം പുരണ്ട നിലയിലായിരുന്നു. ചുമരിലും രക്തം തെറിച്ചിരുന്നു. ദുരൂഹതയുള്ളതിനാല്‍ നാട്ടുകാര്‍ മംഗലംഡാം പോലീസില്‍ വിവരമറിയിച്ചു. പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ ഷൈജു കുറ്റം സമ്മതിച്ചു. കട്ടിലില്‍ കിടന്ന അമ്മയെ ഷൈജു എടുത്ത് തല ചുമരിലിടിപ്പിക്കുകയും തുടര്‍ന്ന് ശക്തിയായി കട്ടിലില്‍ ഇടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

ഷൈജു മേരിയുടെ ഏകമകനാണ്. ആറുമാസമായി ഇവര്‍ രണ്ടും മാത്രമാണ് വീട്ടില്‍ താമസം.

ഷൈജുവിന്റെ ഭാര്യ അകന്നുകഴിയുകയാണ്. മേരിയും ഷൈജുവും ഇടയ്ക്ക് വഴക്കിടാറുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.

ആലത്തൂര്‍ ഡിവൈ.എസ്.പി. ആര്‍. അശോകന്‍, ചിറ്റൂര്‍ ഡിവൈ.എസ്.പി. സി. സുന്ദരന്‍, വടക്കഞ്ചേരി ഇന്‍സ്‌പെക്ടര്‍ എ. ആദംഖാന്‍, നെന്മാറ ഇന്‍സ്‌പെക്ടര്‍ എം. മഹേന്ദ്രസിംഹന്‍, മംഗലംഡാം എസ്.ഐ. ജമേഷ്, വിരലടയാളവിദഗ്ധര്‍, ഫോറന്‍സിക് സംഘം തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

മേരിയുടെ സഹോദരങ്ങള്‍: ജോണി, ജോണ്‍സണ്‍, അന്നക്കുട്ടി, ഏലിയാമ്മ. മൃതദേഹം മേരിയുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി മംഗലംഡാം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സംസ്‌കരിച്ചു.

Content Highlights: man arrested for killing mother in palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented