അമല സുമൻ
നാഗര്‍കോവില്‍: മുട്ടത്ത് അമ്മയെയും മകളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പതിനഞ്ചു ദിവസത്തിനു ശേഷം പോലീസ് അറസ്റ്റുചെയ്തു. കടിയപ്പട്ടിണം ഫാത്തിമ സ്ട്രീറ്റില്‍ അമല സുമന്(36) ആണ് അറസ്റ്റിലായത്.
മുട്ടം തീരദേശഗ്രാമത്തിലെ ആന്റോ സഹായരാജിന്റെ ഭാര്യ പൗലിന്‍ മേരി(48), പൗലിന്‍ മേരിയുടെ അമ്മ തിരസമ്മാള്‍(90) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അമല സുമനെ അറസ്റ്റുചെയ്തത്. കഴിഞ്ഞ ഏഴിന് ഉച്ചയോടെയാണ് ഇരുവരെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടത്. ഭര്‍ത്താവും കുട്ടികളും വിദേശത്തായതിനാല്‍ പൗലിന്‍ മേരിയും അമ്മയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. കൊലപാതകത്തെത്തുടര്‍ന്ന് ഡിവൈ.എസ്.പി. തങ്കരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പൗലിന്‍ മേരി വീട്ടില്‍ തയ്യല്‍ ക്ലാസ് നടത്തിവന്നിരുന്നു. ക്ലാസില്‍ എത്തിയിരുന്ന പെണ്‍കുട്ടിയെ അമല സുമന് ശല്യംചെയ്തത് പൗലിന്‍ മേരി ചോദ്യംചെയ്തതിലുള്ള മുന്‍വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് എസ്.പി. ഹരികിരണ്‍ പ്രസാദ് പറഞ്ഞു. ആറിന് രാത്രി പൗലിന്‍ മേരിയുടെ വീട്ടില്‍ എത്തിയ അമല സുമന് പൗലിന്‍ മേരിയുടെ തലയില്‍ ചുറ്റികകൊണ്ട് 13 പ്രാവശ്യം അടിച്ച് കൊലപ്പെടുത്തിയ ശേഷം, തിരസമ്മാളുടെ തലയില്‍ ഇസ്തിരിപ്പെട്ടി കൊണ്ടു തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തെത്തുടര്‍ന്ന് അമല സുമന് രക്ഷപ്പെടുന്നതിനിടെ സംഭവസ്ഥലത്ത് വിട്ടുപോയ തൊപ്പിയാണ് പ്രതിയെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. കൊലപാതകത്തിനു ശേഷം ഇരുവരുടെയും കഴുത്തില്‍നിന്നു കവര്‍ന്ന സ്വര്‍ണമാലകളും കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും പ്രതിയില്‍നിന്ന് പോലീസ് പിടിച്ചെടുത്തു.
Content Highlights: man arrested for killing mother and daughter
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..