നവമാധ്യമത്തിലൂടെ പരിചയം, 15-കാരി യുവാവിനോട് പറഞ്ഞത് 21 വയസ്സെന്ന്; നാടുവിട്ടു


പ്രതീകാത്മക ചിത്രം/മാതൃഭൂമി

ഓയൂര്‍: നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയുമായി മുങ്ങിയ കേസില്‍ കോട്ടയം സ്വദേശിയായ യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കാരിക്കോട് വടക്കേപ്പറമ്പില്‍ വീട്ടില്‍ അഭിജിത് മണി(23)യാണ് അറസ്റ്റിലായത്.

പൂയപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിദ്യാര്‍ഥിനി ഒരുവര്‍ഷംമുമ്പാണ് അഭിജിത്തിനെ പരിചയപ്പെട്ടത്. 21 വയസ്സുണ്ടെന്നാണ് യുവാവിനോട് പെണ്‍കുട്ടി പറഞ്ഞിരുന്നത്. തിങ്കളാഴ്ച ഇരുവരും കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ കണ്ടുമുട്ടി. യുവാവ് മടങ്ങിപ്പോകാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മടങ്ങാന്‍ കൂട്ടാക്കാതെ യുവാവിനൊപ്പം കോട്ടയത്തേക്ക് പോകുകയായിരുന്നു. വീട്ടുകാര്‍ പൂയപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കോട്ടയത്തുള്ളതായി മനസ്സിലാക്കുകയും പോലീസ് യുവാവിന്റെ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്നറിഞ്ഞ യുവാവിന്റെ വീട്ടുകാര്‍ ഇരുവരെയും വൈക്കം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: man arrested for kidnapping minor girl


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented