മുഹമ്മദ് ഷിനാസ്
കൊടുങ്ങല്ലൂര്‍(തൃശ്ശൂര്‍): മലപ്പുറം വളാഞ്ചേരിയില്‍നിന്ന് ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുവന്ന കേസില്‍ യുവാവിനെയും കുട്ടിയെയും കണ്ടെത്തി മതിലകം പോലീസ് വളാഞ്ചേരി പോലീസിന് കൈമാറി.
രണ്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുവന്ന സംഭവത്തിലാണ് ശ്രീനാരായണപുരം പൊരിബസാര്‍ സ്വദേശി അമ്പലക്കുളത്ത് വീട്ടില്‍ മുഹമ്മദ് ഷിനാസി(19)നെ മതിലകം പോലീസ് പിടികൂടിയത്. ഇയാളിപ്പോള്‍ വളാഞ്ചേരിയില്‍ താമസക്കാരനാണ്.
കുട്ടിയെ കാണാതായതു സംബന്ധിച്ച് വീട്ടുകാര്‍ വളാഞ്ചേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന ഫ്ലാറ്റിനു സമീപത്തെ വീട്ടിലായിരുന്നു ഇയാളുടെ വാസം. പരിസരവാസികളുടെ പരാതിയെത്തുടര്‍ന്ന് താമസസ്ഥലത്തുനിന്ന് ഒഴിവാക്കിയതിലുള്ള വിരോധം മൂലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസില്‍ നല്‍കിയിട്ടുള്ള മൊഴി.
ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ കുട്ടിയെ സ്കൂട്ടറില്ക്കയറ്റി എസ്.എന്‍. പുരത്തെത്തി പള്ളിയില്‍ കിടന്നുറങ്ങി. ഇതിനിടയില്‍ കുട്ടിയെ അന്വേഷിച്ച് എത്തിയ വളാഞ്ചേരി പോലീസ് ഷിനാസിന്റെ സുഹൃത്തുക്കളുടെ വീട്ടില്‍ അന്വേഷിച്ചിരുന്നു. പുലര്‍ച്ചെ ഷിനാസ് കുട്ടിയുമായി അഞ്ചങ്ങാടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ തടഞ്ഞുവെച്ച് മതിലകം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസെത്തി ഷിനാസിനെയും കുട്ടിയെയും കസ്റ്റഡിയിലെടുത്തു. കുട്ടിയെ മാതാവും ബന്ധുക്കളും എത്തി ഏറ്റുവാങ്ങി. വളാഞ്ചേരി സി.ഐ. കെ.ജെ. ജിനേഷും സംഘവും എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
Content Highlights: man arrested for kidnapping minor boy from valanchery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..