അബൂബക്കർ സിദ്ധിക്ക്
കൊട്ടാരക്കര: സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ, ഗള്‍ഫില്‍നിന്ന് നാട്ടിലെത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് മണലടി കുന്നത്ത് ഹൗസില്‍ അബൂബക്കര്‍ സിദ്ധിക്കി(24)നെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കര സ്വദേശിനി പെണ്‍കുട്ടിയെ ഒരുമാസത്തോളമായി ഇയാള്‍ തമിഴ്നാട്ടിലെ തിരുപ്പൂരില്‍ രഹസ്യമായി താമസിപ്പിച്ചിരിക്കുകയായിരുന്നു.
തുണിമില്‍ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്നിടത്തെ ഒറ്റമുറിവീട്ടില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തുകയും അബൂബക്കറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ 12-നാണ് പെണ്‍കുട്ടിയെ കാണാതായത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ പെണ്‍കുട്ടി എത്തിയതായി കണ്ടെത്തിയെങ്കിലും അവിടെനിന്ന് എങ്ങോട്ടു പോയെന്ന് അറിയാനായില്ല. പ്രത്യേക അന്വേഷണസംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് അന്ന് അബൂബക്കര്‍ ഗള്‍ഫില്‍നിന്ന് തിരുവനന്തപുരത്തെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയതായി കണ്ടെത്തിയത്.
ഇയാളുടെ പാലക്കാട്ടും കേരളത്തിലും തമിഴ്നാട്ടിലുമുള്ള ബന്ധുവീടുകളിലും പോലീസ് തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല.
ഇതിനിടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്‍കിയിരുന്നു.
ഒരുമാസത്തോളം പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് തിരുപ്പൂരില്‍ ഇരുവരെയും കണ്ടെത്തിയത്.
Content Highlights: man arrested for kidnapping and raping minor girl in kottarakkar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..