യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് വ്യാജ വെബ്‌സൈറ്റിലൂടെ ലക്ഷങ്ങള്‍ തട്ടി; യുവാവ് അറസ്റ്റില്‍


ഓൺലൈനിൽ ജോലി അന്വേഷിച്ച യുവതിയെ വാട്‌സാപ്പ് നമ്പർ വഴി പരിചയപ്പെട്ടശേഷം ജോലി ആവശ്യത്തിനായി വ്യാജ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ചു.

പ്രതീകാത്മക ചിത്രം | Photo: PTI

തിരുവനന്തപുരം : ഓൺലൈനിൽ ജോലി അന്വേഷിച്ച യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവാവിനെ പിടികൂടി. മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ കാപ്പുങ്കൽ വീട്ടിൽ മുഹമ്മദ് സോജിൻ (35) നെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റുചെയ്തത്.

ഓൺലൈനിൽ ജോലി അന്വേഷിച്ച യുവതിയെ വാട്‌സാപ്പ് നമ്പർ വഴി പരിചയപ്പെട്ടശേഷം ജോലി ആവശ്യത്തിനായി വ്യാജ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ചു. ജോലിസംബന്ധമായി വിവിധ ഉത്പന്നങ്ങൾ വാങ്ങണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം യുവതിയിൽനിന്ന് പല തവണകളായി നാലു ലക്ഷത്തി എഴുപതിനായിരം രൂപയാണ് ഇയാൾ തട്ടിച്ചെടുത്തത്.



ജോലി ലഭിക്കാതായതോടെ യുവതി പരാതി നൽകി. തുടർന്ന്‌ സിറ്റി സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ പക്കൽ നിന്നും പണം കൈമാറ്റംചെയ്ത ബാങ്ക് അക്കൗണ്ടുകൾ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവയാണെന്നും, അക്കൗണ്ടിലേക്ക് മാറ്റിയ തുകയിൽ മൂന്നുലക്ഷത്തോളം രൂപ പിടിയിലായ മുഹമ്മദ് സോജിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി.

ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ ഈ അക്കൗണ്ടിലൂടെ നാലുകോടിയോളം രൂപ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. കൂടുതൽപേർക്ക് ഈ തട്ടിപ്പിൽ പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മിഷണർ ജി. സ്പർജൻ കുമാറിന്റെ നിർദേശപ്രകാരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എ.സി.പി. ശ്യാംലാലിന്റെ നേതൃത്വത്തിൽ എ.എസ്.ഐ.മാരായ സുനിൽ കുമാർ, ഷിബു, സി.പി.ഒ. വിപിൻ ഭാസ്കർ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ്‌ പ്രതിയെ അറസ്റ്റുചെയ്തത്.

Content Highlights: Man arrested for stealing money through fake website by offering job


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented