മൊബൈല്‍ ചാര്‍ജറില്‍ ഒളിക്യാമറ; ഐടി ജീവനക്കാരിയുടെ കിടപ്പുമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി


വ്യാജപേരിലുള്ള സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ യുവതിക്ക് ഈ ദൃശ്യങ്ങള്‍ അയച്ചുനല്‍കുകയായിരുന്നു. താനുമായി അശ്ലീലചാറ്റില്‍ ഏര്‍പ്പെടണമെന്നും അല്ലാത്തപക്ഷം ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളിലിടുമെന്നുമായിരുന്നു ഭീഷണി.

പ്രതീകാത്മക ചിത്രം | Photo: joe raedle/ getty images

ബെംഗളൂരു: ഒളിക്യാമറ ഉപയോഗിച്ച് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയയാള്‍ പിടിയില്‍. മൈസൂരു ടി. നരസിപുര സ്വദേശി എം. മഹേഷാണ് (32) ബെംഗളൂരു പോലീസിന്റെ പിടിയിലായത്. നഗരത്തിലെ ഐ.ടി.ജീവനക്കാരിയായ യുവതിയുടെ കിടപ്പുമുറിയില്‍ മൊബൈല്‍ ചാര്‍ജറിന്റെ രൂപത്തിലുള്ള ഒളിക്യാമറ സ്ഥാപിച്ചാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

തുടര്‍ന്ന് വ്യാജപേരിലുള്ള സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ യുവതിക്ക് ഈ ദൃശ്യങ്ങള്‍ അയച്ചുനല്‍കുകയായിരുന്നു. താനുമായി അശ്ലീലചാറ്റില്‍ ഏര്‍പ്പെടണമെന്നും അല്ലാത്തപക്ഷം ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളിലിടുമെന്നുമായിരുന്നു ഭീഷണി.



യുവതിയുടെ സുഹൃത്തായിരുന്നു മഹേഷ്. പലവട്ടം യുവതിയുടെ വീട്ടില്‍ പോയിരുന്ന ഇയാള്‍ കിടപ്പുമുറിയില്‍ ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതും സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല ചാറ്റിന് നിര്‍ബന്ധിച്ചതും മഹേഷായിരുന്നുവെന്ന് യുവതിക്ക് മനസ്സിലായിരുന്നില്ല.

വ്യാജ അക്കൗണ്ടുകളിലൂടെയുള്ള ശല്യം സഹിക്കാന്‍ കഴിയാതായതോടെയാണ് യുവതി പോലീസില്‍ പരാതിനല്‍കിയത്. സൈബര്‍ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പോലീസ് മഹേഷിനെ തിരിച്ചറിയുകയായിരുന്നു.

തുടര്‍ന്ന് മൈസൂരുവിലെത്തി ഇയാളെ അറസ്റ്റുചെയ്തു. പോലീസ് പിടികൂടിയതോടെയാണ് മഹേഷാണ് തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതെന്ന് യുവതിക്ക് മനസ്സിലായത്.

മഹേഷിന്റെ വീട്ടില്‍നിന്ന് ഒളിക്യാമറയും ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും മെമ്മറികാര്‍ഡുകളും പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Content Highlights: man arrested for installing hidden cam woman's bed room


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented