DP മറ്റൊരാളുടേത്, ഐടി ജീവനക്കാരി കെണിയില്‍വീണു; നഗ്നഫോട്ടോകള്‍ കൈക്കലാക്കി ഭീഷണി, യുവാവ് അറസ്റ്റില്‍


എന്‍ജിനീയറിങ് ബിരുദധാരിയായ പ്രതി യോയോ എന്ന ആപ്പ് വഴിയാണ് കോയമ്പത്തൂര്‍ സ്വദേശിയായ 24-കാരിയെ പരിചയപ്പെട്ടത്.

പരമശിവം

കോയമ്പത്തൂര്‍: ഓണ്‍ലൈന്‍ ആപ്പ് വഴി ആള്‍മാറാട്ടം നടത്തി യുവതിയെ കബളിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീവില്ലിപുത്തൂര്‍ കൂമപട്ടി വടക്ക് രഥവീഥിയില്‍ എ. പരമശിവ(40)ത്തെയാണ് സിറ്റി ക്രൈംബ്രാഞ്ച് പിടികൂടിയത്. നഗ്നഫോട്ടോകളും വീഡിയോകളും കൈക്കലാക്കി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി സംഭവത്തില്‍ പരാതി നല്‍കിയത്. നഗ്നഫോട്ടോകള്‍ പ്രതി ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയതായും ഐ.ടി. ജീവനക്കാരിയായ യുവതി നല്‍കിയ പരാതിയിലുണ്ടായിരുന്നു.

എന്‍ജിനീയറിങ് ബിരുദധാരിയായ പ്രതി യോയോ എന്ന ആപ്പ് വഴിയാണ് കോയമ്പത്തൂര്‍ സ്വദേശിയായ 24-കാരിയെ പരിചയപ്പെട്ടത്. സ്വന്തം ഫോട്ടോയ്ക്ക് പകരം കാണാന്‍ ഭംഗിയുള്ള മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ചായിരുന്നു പ്രതിയുടെ തട്ടിപ്പ്. തുടര്‍ന്ന് ഇയാള്‍ ടെലഗ്രാം ആപ്പ് വഴിയും വാട്‌സാപ്പിലൂടെയും യുവതിയുമായി ബന്ധപ്പെട്ടു. വാട്‌സാപ്പിലും ടെലഗ്രാമിലുമെല്ലാം മറ്റൊരാളുടെ ഫോട്ടോയാണ് ഇയാള്‍ ഡി.പി.യായി ഉപയോഗിച്ചിരുന്നത്. ഇതോടെ യുവതി ഇയാളുമായി കൂടുതല്‍ അടുപ്പത്തിലാവുകയും പ്രതിയുടെ ആവശ്യപ്രകാരം നഗ്നഫോട്ടോകള്‍ അയച്ചുനല്‍കുകയും ചെയ്തു.



ഇതിനുപിന്നാലെയാണ് തനിക്ക് നേരില്‍ കാണണമെന്ന് യുവതി പ്രതിയോട് ആവശ്യപ്പെട്ടത്. ഇരുവരും തമ്മില്‍ നേരില്‍ക്കണ്ടതോടെ യുവാവ് തന്നെ കബളിപ്പിച്ചതായി യുവതി തിരിച്ചറിഞ്ഞു. ഇതോടെ യുവതി ബന്ധത്തില്‍നിന്ന് പിന്മാറി. എന്നാല്‍ ഇതിന്റെ പ്രതികാരത്തില്‍ യുവാവ് നഗ്നഫോട്ടോകള്‍ ബന്ധുക്കള്‍ അയച്ചുനല്‍കിയെന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

അറസ്റ്റിലായ പരമശിവം ഇത്തരത്തില്‍ നിരവധിപേരെ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.


Content Highlights: man arrested for impersonation in social media and threat with nude photos


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented