കണ്ണൂരില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം പോലീസ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍


Screengrab: Mathrubhumi News

കണ്ണൂര്‍: വിമാനത്താവളത്തില്‍നിന്ന് കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം പോലീസ് പിടികൂടി. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി നസീം അഹമ്മദിനെയാണ് 850 ഗ്രാം സ്വര്‍ണവുമായി മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് പിടികൂടിയത്.

ശനിയാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കണ്ണൂരിലെത്തിയ ഇയാളെ വിമാനത്താവള പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യംചെയ്തതോടെ സ്വര്‍ണക്കടത്തുകാരനാണെന്ന് കണ്ടെത്തുകയും എക്‌സറേ പരിശോധനയില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തുകയുമായിരുന്നു.

മൂന്ന് ക്യാപ്‌സ്യൂളുകളിലാക്കിയാണ് ഇയാള്‍ സ്വര്‍ണമിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ പിടിയിലായതറിഞ്ഞ് സ്വര്‍ണം വാങ്ങാനെത്തിയ രണ്ടുപേര്‍ വിമാനത്താവള പരിസരത്തുനിന്ന് മുങ്ങി. ഇവരെ കണ്ടെത്താനായി പോലീസിന്റെ അന്വേഷണം തുടരുകയാണ്.


Content Highlights: man arrested for gold smuggling in kannur airport

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


kevin ford

2 min

ഒരു ലീവ് പോലും എടുക്കാതെ 27 വര്‍ഷം ജോലി;അച്ഛന്റെ ജീവിതം പങ്കുവെച്ച് മകള്‍ നേടിയത് രണ്ടു കോടി രൂപ

Jul 5, 2022

Most Commented