പ്രതീകാത്മക ചിത്രം
നെടുമ്പാശ്ശേരി: പരിശോധന സമയത്ത് വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായി ബോംബ് ഭീഷണി മുഴക്കിയയാള്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായി. എമിറേറ്റ്സ് വിമാനത്തില്‍ ദുബായിയിലേക്ക് പോകാനെത്തിയ ദാസ് ജോസഫ് ആണ് പിടിയിലായത്.
ഇയാള്‍ ഭാര്യയുമൊത്താണ് യാത്ര ചെയ്യാനെത്തിയത്. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവര്‍ത്തിച്ച് ചോദിച്ചത് ദാസ് ജോസഫിന് ഇഷ്ടമായില്ല. തുടര്‍ന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്. വിമാന ജീവനക്കാരി സുരക്ഷാ വിഭാഗത്തിന് സന്ദേശം നല്കി. സി.ഐ.എസ്.എഫിന്റെ നേതൃത്വത്തില്‍ ദമ്പതിമാരുടെ ബാഗേജ് പരിശോധിച്ചു. വിശദമായ ദേഹപരിശോധനയും നടത്തി. വ്യാജ സന്ദേശം നല്കി ഭീഷണിയുയര്‍ത്തിയതിന് ദാസ് ജോസഫിനെ യാത്ര ചെയ്യുന്നതില്‍നിന്നു വിലക്കി നെടുമ്പാശ്ശേരി പോലീസിന് കൈമാറി.
Content Highlights: man arrested for fake bomb threat in nedumbassery
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..