ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതിക്കൊപ്പം ഒളിച്ചോടി; യുവാവ് അറസ്റ്റില്‍


അജ്മൽ

ആലുവ: ഒരു വയസ്സുള്ള കുഞ്ഞിനെയും ഭാര്യയെയും ഉപേക്ഷിച്ച് യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. ആലുവ യു.സി. കോേളജ് ആലമറ്റം വീട്ടില്‍ അജ്മലി (26) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

കുഞ്ഞിന്റെ സംരക്ഷണ ചുമതലയുള്ള അച്ഛന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് കേസ്. കഴിഞ്ഞ 23-ന് മകളെ കാണാനില്ല എന്നു പറഞ്ഞ് യുവതിയുടെ അച്ഛന്‍ ആലുവ പോലീസില്‍ പരാതി നല്‍കി. അടുത്ത ദിവസം അജ്മലിനെ കാണാനില്ലെന്ന് ഭാര്യയും പരാതി നല്‍കി. അന്വേഷണത്തില്‍ രണ്ടുപേരും ഒരുമിച്ചാണ് പോയതെന്ന് മനസ്സിലാക്കി. വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ മാറി മാറി താമസിക്കുകയായിരുന്നു ഇവര്‍. കോട്ടയത്ത് നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: man arrested for eloping after abandoning his wife and baby

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


ravisankar prasad and rahul gandhi

1 min

മറ്റുള്ളവരെ അധിക്ഷേപിക്കാൻ രാഹുലിന് പൂര്‍ണസ്വാതന്ത്ര്യം വേണമെന്നാണോ?; കോൺഗ്രസിനെ വിമർശിച്ച് ബിജെപി

Mar 23, 2023

Most Commented