നിസാം
പള്ളിക്കല്‍: സ്ത്രീകളെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യംചെയ്യുകയും അശ്ലീലം സംസാരിക്കുകയും ചെയ്യുന്നയാളെ പള്ളിക്കല്‍ പോലീസ് അറസ്റ്റുചെയ്തു. മടവൂര്‍, മാങ്കോണം ക്ലാവറകുന്ന് കുറുങ്കുളത്തുകോണം നിസാം മന്‍സിലില്‍ നിസാം(44) ആണ് അറസ്റ്റിലായത്.
ഫോണ്‍വിളിയെ എതിര്‍ക്കുന്ന സ്ത്രീകളെ അസഭ്യം പറയുന്നതും പതിവാണ്. പള്ളിക്കല്‍ സ്വദേശിനി നല്കിയ പരാതിയിലാണ് നടപടി. ഇയാള്‍ക്കെതിരേ കടയ്ക്കല്‍, പള്ളിക്കല്‍ സ്റ്റേഷനുകളില്‍ നിരവധി കേസുണ്ട്. ഗര്‍ഭിണിയായ പട്ടികജാതി യുവതിയെ ഉപദ്രവിച്ച കേസും നിലവിലുണ്ട്. എസ്.എച്ച്.ഒ. പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: man arrested for disturbing women through phone calls
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..