ടി.എസ്. ശ്രീജിൻ
പൊന്നാനി: ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയും പോസ്റ്റര്‍ മുഖേനയും സ്ത്രീയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പാലക്കാട് കുമരനെലൂര്‍ തോട്ടുപുറത്ത് ടി.എസ്. ശ്രീജിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 31-നായിരുന്നു കേസിനാസ്പദമായ സംഭവം. എടപ്പാള്‍ മുതല്‍ ആനക്കര വരെയുള്ള ഭാഗങ്ങളിലായി റോഡരികിലെ ചുവരുകളിലാണ് സമീപപ്രദേശത്തുള്ള സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും ഫോണ്‍നമ്പറും ഫോട്ടോയും സഹിതമുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് സ്ത്രീയും ബന്ധുക്കളും പൊന്നാനി പോലീസില്‍ പരാതി നല്കി.
പോലീസ് സ്ഥലത്തെത്തി പോസ്റ്ററുകള്‍ പറിച്ചുകളയുകയും സംശയാസ്പദമായതരത്തില് കണ്ട യുവാവിനെ ചോദ്യംചെയ്യുകയും ചെയ്തു. ഈ യുവാവില്‍നിന്നാണ് പ്രതിയെക്കുറിച്ച് പോലീസിന് മനസ്സിലായത്.
മധ്യവയസ്കയായ സ്ത്രീയുടെ വീടിനു സമീപത്ത് ഇയാള്‍ സമൂഹവിരുദ്ധപ്രവര്ത്തനങ്ങളില് ഏര്‍പ്പെടുന്നതിന് തടസ്സംനിന്നുവെന്ന കാരണത്താലാണ് പോസ്റ്റര്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈലില്‍നിന്നുതന്നെയാണ് പോസ്റ്റര്‍ തയ്യാറാക്കിയതെന്നും പോലീസ് പറഞ്ഞു.
പൊന്നാനി സി.ഐ. വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ എസ്.ഐ. കൃഷ്ണലാല്‍, എ.എസ്.ഐ. രാജേഷ്, എസ്.സി.പി.ഒ.മാരായ സമീര്‍, ഹരികൃഷ്ണന്, സി.പി.ഒ. വിനീത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Content Highlights: man arrested for defaming woman in ponnani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..