പ്രണയിച്ചയാളുമായി വിവാഹം നടന്നില്ല, വ്യാജ അശ്ലീലചിത്രം പ്രചരിപ്പിച്ചു, 3 വര്‍ഷത്തിന് ശേഷം പിടിയില്‍


ഫാസിൽ

മണ്ണുത്തി(തൃശ്ശൂര്‍): വ്യാജ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച് പെണ്‍കുട്ടിയെ അപമാനിച്ചെന്ന കേസില്‍ മൂന്ന് വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ മണ്ണുത്തി പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് മയ്യനാട് തയ്യില്‍ വീട്ടില്‍ ഫാസില്‍ (27) ആണ് അറസ്റ്റിലായത്.

സംസ്ഥാനത്തിനു പുറത്ത് വിദ്യാര്‍ഥിയായിരിക്കെ പ്രതി സഹപാഠിയായിരുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായി. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹത്തിന് നിര്‍ബന്ധിച്ചെങ്കിലും വിവാഹം നടന്നില്ല. പെണ്‍കുട്ടിയുടെ മുഖം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത് അപമാനിച്ചുവെന്നാണ് കേസ്. സംഭവത്തിനുശേഷം പ്രതി ഒളിവിലായിരുന്നു.

കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ മറ്റൊരു കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് പ്രതിയെ ക്രൈംഡ്രൈവ് സംവിധാനത്തിലൂടെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ ശേഷമാണ് മണ്ണുത്തി പോലീസ് അറസ്റ്റു ചെയ്തത്.

Content Highlights: man arrested for circulating morphed nude pictures of girl

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022

Most Commented