സഞ്ജയ്
മൂന്നാര്‍: യുവതിയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. വണ്ടിപ്പെരിയാര്‍ സ്വദേശി വി.സഞ്ജയിനെ (20) ആണ് മൂന്നാര്‍ എസ്.എച്ച്.ഒ. മനേഷ് കെ.പൗലോസിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
യുവതിയുടെ മുന്‍കാമുകനായ കണ്ണന്‍ദേവന്‍ കമ്പനി നല്ലതണ്ണി എസ്റ്റേറ്റില്‍ ഈസ്റ്റ് ഡിവിഷനില്‍ ഡി.സന്തോഷ് (27) കഴിഞ്ഞ ഏപ്രില്‍ 19-ന് അറസ്റ്റിലായിരുന്നു. ഇരുപതുകാരിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
യുവതിയുമായി മൂന്നുവര്‍ഷമായി സന്തോഷ് പ്രണയത്തിലായിരുന്നു. എന്നാല്‍, പിന്നീട് യുവതി ബന്ധമുപേക്ഷിച്ച് സഞ്ജയുമായി പ്രണയത്തിലായി. ഇതിന്റെ വൈരാഗ്യത്തില്‍ സന്തോഷ് കൈവശമുണ്ടായിരുന്ന നഗ്നദൃശ്യങ്ങള്‍ സഞ്ജയിന് അയച്ചുകൊടുത്തു. തുടര്‍ന്ന് സഞ്ജയ് ഇവ യുവതിയുടെ ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തു. സമൂഹമാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുകയും ചെയ്തു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..