രണ്ടാമത് വിവാഹം കഴിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്തു, വീണ്ടും ആദ്യഭാര്യയ്‌ക്കൊപ്പം താമസം; പിടിയില്‍


രാജേഷ്

പാലാ: വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹംകഴിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍. പാലാ പോണാട് കരിങ്ങാട്ട് രാജേഷ് (49) ആണ് പിടിയിലായത്.

വിദേശജോലി വാഗ്ദാനംചെയ്ത് വഞ്ചിച്ചതിന് പ്രതിക്കെതിരേ കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

കണ്ണൂര്‍ സ്വദേശിയായ രാജേഷ് 2007-ല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തട്ടിപ്പുനടത്തി ഭാര്യയുമായി എറണാകുളത്തേക്ക് താമസംമാറ്റി. അവിടെയും കേസുകളില്‍പ്പെട്ടതിനെത്തുടര്‍ന്ന് 2012-ല്‍ പാലായിലെത്തി കരൂരില്‍ ചിട്ടിക്കമ്പനി തുടങ്ങി.

പൈക സ്വദേശിനിയായ യുവതി 2020 ജൂലൈയില്‍ പ്രതിയുടെ സ്ഥാപനത്തില്‍ ജോലിക്കെത്തി. തന്റെ മാതാപിതാക്കള്‍ മരിച്ചുപോയെന്നും വിവാഹമോചിതനാണെന്നും ഇയാള്‍ യുവതിയോട് പറഞ്ഞു. 2021 ഓഗസ്റ്റ് 17-ന് യുവതിയെ വിവാഹം ചെയ്തു.

കുറ്റില്ലത്തെ വാടകവീട്ടില്‍ താമസവും തുടങ്ങി. യുവതിയുടെ സഹോദരന് കുടുംബ ഓഹരി നല്‍കുന്നതിന്, രാജേഷിന്റെ നിര്‍ദേശപ്രകാരം യുവതിയുടെ അമ്മയുടെ പേരിലുള്ള സ്ഥലം പണയപ്പെടുത്താന്‍ തീരുമാനിച്ചു. അമ്മയുമായി കെ.എസ്.എഫ്.ഇ. ശാഖയിലെത്തിയ രാജേഷ് തനിക്കുണ്ടായിരുന്ന ചിട്ടിയുടെ ജാമ്യപേപ്പറില്‍ യുവതിയുടെ അമ്മയുടെ ഒപ്പ് വാങ്ങിച്ച് അവരുടെ ആധാരം പണയംനല്‍കി. 20 ലക്ഷംരൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റിയെടുക്കുകയും ചെയ്തു.

തുടര്‍ന്ന് പ്രതി, ആദ്യഭാര്യയ്ക്കും 18 വയസ്സുള്ള മകള്‍ക്കുമൊപ്പം പാലായിലെ വാടകവീട്ടിലേക്ക് താമസംമാറ്റി. വഞ്ചന മനസ്സിലാക്കിയ യുവതി, ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഒളിവില്‍പോയ പ്രതിയെ കൂവപ്പള്ളിയില്‍നിന്നാണ് പാലാ എസ്.എച്ച്.ഒ. കെ.പി.തോംസണ്‍, എസ്.ഐ. അഭിലാഷ്, പോലീസുകാരായ ഷാജി എ.റ്റി., ബിജു കെ.തോമസ്, ഷെറിന്‍ സ്റ്റീഫന്‍, സി.രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

Content Highlights: man arrested for cheating woman and looting money from his second wife

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented