പെണ്‍കുട്ടിയുടെ സ്വകാര്യദൃശ്യം പകര്‍ത്തിയെന്ന് പരാതി; സ്‌കാനിങ് സെന്റര്‍ ജീവനക്കാരന്‍ പിടിയില്‍


സി.കെ. അഭിലാൽ/ മാതൃഭൂമി ന്യൂസ്

സംഭവസ്ഥലത്തുവച്ചുതന്നെ യുവാവില്‍നിന്ന് മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി പെണ്‍കുട്ടി സ്വകാര്യ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു.

പ്രതീകാത്മക ചിത്രം/മാതൃഭൂമി

പത്തനംതിട്ട: അടൂരില്‍ എം.ആര്‍.ഐ. സ്‌കാനിങ്ങിനെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ സ്‌കാനിങ് സെന്റര്‍ ജീവനക്കാരന്‍ പിടിയില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ സമാനമായ രീതിയില്‍ പകര്‍ത്തിയതെന്ന് കരുതുന്ന നിരവധി ദൃശ്യങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്.

അടൂര്‍ ഹോസ്പിറ്റല്‍ ജങ്ഷനിലെ സ്വകാര്യ ലാബിലാണ് പരാതിക്കിടയാക്കിയ സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടു കൂടിയാണ് ഏഴംകുളം സ്വദേശിനിയായ പെണ്‍കുട്ടി എം.ആര്‍.ഐ. സ്‌കാനിങ്ങിനായി സെന്ററില്‍ എത്തിയത്. വസ്ത്രം മാറ്റുന്ന സമയത്ത് തന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുന്നു എന്ന സംശയം തോന്നിയ പെണ്‍കുട്ടി തിരിഞ്ഞു നോക്കുകയായിരുന്നു. സ്‌കാനിങ് സെന്റര്‍ ജീവനക്കാരനായ
രഞ്ജിത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായാണ് പെണ്‍കുട്ടിയെ കണ്ടതെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ രാത്രി തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.



സംഭവസ്ഥലത്തുവച്ചുതന്നെ യുവാവില്‍നിന്ന് മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി പെണ്‍കുട്ടി സ്വകാര്യ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഫോണ്‍ പരിശോധിച്ചതില്‍ നിന്നും, സമാനമായി സ്‌കാനിങ്ങിനെത്തിയ പല സ്ത്രീകളുടേയും സ്വകാര്യ ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്ന് കണ്ടെടുത്തുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. വിശദമായ ചോദ്യം ചെയ്ത ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Content Highlights: man arrested for capturing woman private visuals from scanning center


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented