ജോബി ജോർജ്, പ്രതീകാത്മകചിത്രം
ഓയൂര്‍: ഭാര്യയുടെ കഴുത്തില്‍ ഷാള്‍മുറുക്കി കൊല്ലാന്‍ശ്രമിച്ച യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ദേവികുളങ്ങര ജെനി കോട്ടേജില്‍ ജോബി ജോര്‍ജിനെ(29)യാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കരിങ്ങന്നൂര്‍ സ്വദേശിനിയെ ഒന്നരമാസംമുമ്പാണ് ജോബി വിവാഹം കഴിച്ചത്. ഇരുവരുടെയും രണ്ടാംവിവാഹമായിരുന്നു.
സ്ഥിരമായി മദ്യപിച്ചെത്തുന്ന ജോബി ഭാര്യയുമായി വഴക്കുണ്ടാക്കുന്നതും എയര്‍ഗണ്‍ ചൂണ്ടി വധഭീഷണി മുഴക്കുന്നും പതിവായിരുന്നു.
കഴിഞ്ഞദിവസം രാവിലെ ഭാര്യയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം കഴുത്തില്‍ ഷാള്‍മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ഇതുകണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എസ്.ഐ. അഭിലാഷ്, എ.എസ്.ഐ. ചന്ദ്രകുമാര്‍, സി.പി.ഒ.മാരായ മുരുകേഷ്, മധു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights: man arrested for attempt to murder wife
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..