വിവാഹസത്കാരത്തില്‍ ഗാനമേളയ്ക്കിടെ ഗായികയെ ആക്രമിച്ചു, വസ്ത്രം വലിച്ചുകീറി; യുവാവ് അറസ്റ്റില്‍


സംഗീതപരിപാടിക്കിടെ ദേവനാരായണന്‍ സ്റ്റേജില്‍ കയറി പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. ഇതു ചോദ്യംചെയ്ത യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും യുവതിയുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തു.

ദേവ നാരായണൻ

കായംകുളം: വിവാഹസത്കാരത്തിനോടനുബന്ധിച്ചുള്ള ഗാനമേളയ്ക്കിടെ ഗായികയെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. കായംകുളം കൃഷ്ണകൃപ പുതിയിടം വീട്ടില്‍ ദേവനാരായണന്‍ (29) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെ രണ്ടാംകുറ്റി ജങ്ഷന്‍ പടിഞ്ഞാറുള്ള ഓഡിറ്റോറിയത്തിലാണ് സംഭവം. എറണാകുളം സ്വദേശിയായ ഗായകന്റെ നേതൃത്വത്തിലായിരുന്നു സംഗീതപരിപാടി. ഇയാളുടെ ഭാര്യയും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ യുവതിക്കു നേരെയാണ് ആക്രമണം നടന്നത്.



സംഗീതപരിപാടിക്കിടെ ദേവനാരായണന്‍ സ്റ്റേജില്‍ കയറി പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. ഇതു ചോദ്യംചെയ്ത യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും യുവതിയുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തു. സംഭവത്തിനുശേഷം ഓഡിറ്റോറിയത്തില്‍നിന്നു രക്ഷപ്പെട്ട പ്രതിയെ റോഡില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിവൈ.എസ്.പി. അലക്‌സ് ബേബി, ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷാഫി, ഉദയകുമാര്‍, ഷാഹിന, ബിനുമോന്‍, കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Content Highlights: man arrested for attacking woman singer during a programme in kayamkulam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented