ആദ്യഭര്‍ത്താവിനുണ്ടായ അപകടത്തില്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തിന്റെ പങ്ക് വേണം; യുവതിയെ ആക്രമിച്ചു


പാരിപ്പള്ളി ശ്രീരാമപുരം പെട്രോള്‍ പമ്പിനുസമീപം യുവതി സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം.

അജിഷാ

പാരിപ്പള്ളി: പൊതുസ്ഥലത്തുവെച്ച് യുവതിയെ ആക്രമിച്ച യുവാവ് പിടിയില്‍. തൃക്കോവില്‍വട്ടം തട്ടാര്‍കോണത്ത് ചാമത്തടത്തില്‍ കല്ലുംമൂട്ടില്‍വീട്ടില്‍ അജിഷാ (35) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്.

യുവതിയെ മുന്‍പരിചയമുണ്ടായിരുന്ന ഇയാള്‍ യുവതിയുടെ ആദ്യഭര്‍ത്താവിന്റെ ആക്‌സിഡന്റ് കേസില്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തുകയുടെ പങ്ക് ആവശ്യപെട്ടായിരുന്നു ആക്രമണം.

പാരിപ്പള്ളി ശ്രീരാമപുരം പെട്രോള്‍ പമ്പിനുസമീപം യുവതി സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം.

കൈവിരലുകള്‍ക്കു പരിക്കേറ്റ യുവതി പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊട്ടിയം, ഇരവിപുരം, കിളികൊല്ലൂര്‍ സ്റ്റേഷനുകളില്‍ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ചാത്തന്നൂര്‍ എ.സി.പി. ബി.ഗോപകുമാറിന്റെ നിര്‍ദേശാനുസരണം പാരിപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ എ.അല്‍ജബ്ബാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. മാരായ സുരേഷ്‌കുമാര്‍, അജിത്കുമാര്‍, എ.എസ്.ഐ. ഷിഹാബുദീന്‍ എസ്.സി.പി.ഒ. ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Content Highlights: man arrested for attacking woman in parippally kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented