ശശികുമാർ
കിളിമാനൂര്‍: വനിതാ ഡോക്ടറെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിക്കാന്‍ ശ്രമിക്കുകയും ആക്രമിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. നഗരൂര്‍, കടവിള, പുല്ലുതോട്ടം വിളയില്‍ പുത്തന്‍വീട്ടില്‍നിന്ന് ചാരുപാറ, തയ്യിങ്കളികുന്നില്‍ വീട്ടില്‍ താമസിക്കുന്ന മനോഹരന്‍ എന്നുവിളിക്കുന്ന ശശികുമാര്‍ (57) ആണ് പിടിയിലായത്.
ബുധനാഴ്ച രാവിലെ 8.10-നായിരുന്നു സംഭവം. സംസ്ഥാനപാതയില്‍ കിളിമാനൂര്‍ മിനി സിവില്‍സ്റ്റേഷനുസമീപം ബസില്‍ നിന്നിറങ്ങി റോഡരികിലൂടെ നടന്നുവരുകയായിരുന്ന ഡോക്ടറെ എതിര്‍വശത്തുനിന്നുവന്ന പ്രതി കൈയില്‍ കടന്നുപിടിക്കുകയായിരുന്നു.
അപമാനിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവ ഡോക്ടര്‍ കുട ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതി, ഡോക്ടറെ ആക്രമിച്ചു. യുവതി ബഹളംവെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ വിവരം കിളിമാനൂര്‍ പോലീസില്‍ അറിയിച്ചു. അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു.
കിളിമാനൂര്‍ ഐ.എസ്.എച്ച്.ഒ. എസ്.സനൂജ്, എസ്. ഐ. വിജിത്ത് കെ.നായര്‍, സുനില്‍കുമാര്‍, എ.എസ്.ഐ. ഷജിം, എസ്.സി.പി.ഒ. ഷംനാദ്, സി.പി.ഒ. രാജേഷ് എന്നിവര്‍ചേര്‍ന്ന് അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: man arrested for attacking woman doctor in kilimanoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..