അമ്മയെ ആക്രമിച്ച് മകന്‍, തടഞ്ഞ പോലീസുകാരനും മര്‍ദനം; അറസ്റ്റില്‍


അറസ്റ്റിലായ ഷൈജു

വര്‍ക്കല: ഇടവയില്‍ അമ്മയെ മകന്‍ ഉപദ്രവിക്കുന്നത് തടഞ്ഞ പോലീസുകാരന് മര്‍ദനമേറ്റു. അക്രമം നടത്തിയ മകനെ അറസ്റ്റ് ചെയ്തു. ഇടവ പയറ്റുവിള സുജിത് ഭവനില്‍ ഷൈജുവാണ് (38) പിടിയിലായത്. അയിരൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവിനാണ് (55) മര്‍ദനമേറ്റത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ, ഇടവ മാന്തറ ജങ്ഷന് സമീപം താമസിക്കുന്ന കാലിന് സ്വാധീനക്കുറവുള്ള അമ്മയെയാണ് ഷൈജു വീട്ടിലെത്തി മര്‍ദിച്ചത്.

വിവരമറിഞ്ഞാണ് അയിരൂര്‍ പോലീസ് സ്ഥലത്തെത്തിയത്. ഷൈജുവിനെ പറഞ്ഞുവിലക്കുകയും പിന്തിരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രധാന റോഡിലേക്ക് എത്തിയപ്പോഴാണ് തന്റെ കുടുംബകാര്യത്തില്‍ ഇടപെടുന്നതിനെ ചോദ്യംചെയ്ത് ഷൈജു സജീവിനുനേരേ തിരിഞ്ഞത്. അസഭ്യം വിളിക്കുകയും യൂണിഫോമിന്റെ കോളറില്‍ പിടിച്ചുവലിച്ച് നെഞ്ചില്‍ മര്‍ദിക്കുകയുമായിരുന്നു.

ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. സജീവ് വര്‍ക്കല താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

Content Highlights: man arrested for attacking mother and policeman in varkala edava


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented